ആനന്ദം അമൃത വര്‍ഷം ചൊരിഞ്ഞു
ധ്യാന സമാധിയിലെ ന്നുള ളില്‍
ആകാശ നീലോമയിലോ എങ്ങോ
എന്നത്മാവ് അലിഞ്ഞു ചേര്‍ന്നു
ശുദ്ധ ബോധമുണര്‍ന്നു എന്നില്‍
അണയാത്തദീപമല്ലോ യെന്‍
ആത്മ തത്ത്വമെന്ന ബോധമുണര്‍ന്നു
അജ്ഞാനമൊക്കെ നീങ്ങി ജ്ഞാന
ഗംഗ ഒഴുകി ആന്ദ അലകള്‍
അകതാരില്‍ അലയടിച്ചു
എന്നിലെ ഞാനും നിന്നെലിലെ ഞാനും
ഒന്നാണെ ന്നുള്ള ബോധമുണര്‍ന്നു
ആത്മജ്ഞാനം പകര്‍ന്ന ഗുരുവേ
നിനക്കായിരം പ്രണാമങ്ങള്‍ .
No comments:
Post a Comment